രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അഗ്നിപഥ് പദ്ധതിക്ക് കീഴിൽ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 22 വരെ അപേക്ഷിക്കാവുന്നതാണ്.
ഏപ്രിൽ 22 മുതലാകും പൊതുപരീക്ഷ ആരംഭിക്കുക. ഓഫീസ് അസിസ്റ്റൻ്റ്, ടെക്‌നീഷ്യൻ, ട്രേഡ്‌സ്‌മാൻ, വനിതാ മിലിട്ടറി പോലീസ്, നഴ്‌സിംഗ് അസിസ്റ്റൻസ്, ശിപായി ഫാർമ തുടങ്ങിയ ജനറൽ ഡ്യൂട്ടി തസ്തികകളിലേക്ക് അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 18-21 വയസിനിടെയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 250 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായാകും പ്രവേശന പരീക്ഷ. പിന്നീട് റിക്രൂട്ട്മെന്റ് റാലി നടത്തും. ഓരോ ഉദ്യോഗാർത്ഥിക്കും അഞ്ച് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://indianarmy.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.















