കൈക്കൂലി വാങ്ങാമെന്ന് കരുതേണ്ട; പരാതി അറിയിക്കാൻ വാട്സ്ആപ്പിൽ സൗകര്യം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൈക്കൂലി വാങ്ങാമെന്ന് കരുതേണ്ട; പരാതി അറിയിക്കാൻ വാട്സ്ആപ്പിൽ സൗകര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 11:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​ചികിത്സയ്‌ക്കെത്തുന്നവരെ ചൂഷണം ചെയ്യുന്നവരെ പ്രതിരോധിക്കാനരുങ്ങി ഡൽഹി എയിംസ്. രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ആശുപത്രി അധികൃതരുമായി പങ്കുവയ്‌ക്കുന്നതിനായി വാട്സ്ആപ്പ് നമ്പർ പങ്കുവച്ചു.

ഡോക്ടർമാരോ മറ്റ് അധികാരികളോ കബളിപ്പിക്കുകയോ കൈക്കൂലി ആവശ്യപ്പെടുകയോ തുടങ്ങിയ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ആളുകൾക്ക് നമ്പറിൽ അറിയിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നമ്പർ പ്രവർത്തനക്ഷമമാകുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഓഡിയോ അല്ലെങ്കിൽ വീഡിയോ തെളിവുകളും ലൊക്കേഷനും സഹിതമാകണം +91-9355023969 എന്ന നമ്പറിൽ പരാതിപ്പെടാൻ. ഒപിഡി, വാർഡുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്റ്റോറുകൾ, ഫാർമസികൾ തുടങ്ങി സർവ ഇടങ്ങളിലും ഇംഗ്ലീഷിലും ഹിന്ദിയിലും സൈനേജുകളിൽ നമ്പർ പ്രധാനമായി പ്രദർശിപ്പിക്കണമെന്ന് എയിംസ് ഡയറക്ടർ എം. ശ്രീനിവാസ് പറഞ്ഞു. 24 മണിക്കൂറും നമ്പറിൽ പരാതികൾ അറിയിക്കാവുന്നതാണ്. രോ​ഗികളെ ഏജന്റുമാർ ഇടപെട്ട് മറ്റ് ആശുപത്രികളിലേക്ക് മാറ്റുക, കൈക്കൂലി ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമേ പരാതിപ്പെടാവൂ എന്നും എയിംസ് വ്യക്തമാക്കി.

വാട്സ്ആപ്പിൽ പരാതി ലഭിക്കുന്ന മുറയ്‌ക്ക് പരിശോധനയ്‌ക്കായി കൺട്രോൾ റൂമിലെ ഡ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തും. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഇൻചാർജുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. ഓരോ ജീവനക്കാരന്റെയും സംയോജിത ഉത്തരവാദിത്തമാണ് കൈക്കൂലി രഹിതമായ സേവനം ഉറപ്പാക്കുകയെന്ന് ആശുപത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Tags: delhi aimsWhatsapp Number
ShareTweetSendShare

More News from this section

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies