കണ്ണൂർ: മട്ടന്നൂർ നഗരസഭയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നഗരസഭ ടൗൺ വാർഡിലാണ് ബിജെപി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ബിജെപിയുടെ എ. മധുസൂദനനാണ് വിജയം സ്വന്തമാക്കിയത്. മട്ടന്നൂർ നഗരസഭയുടെ ചരിത്രത്തിൽ ബിജെപിയുടെ കന്നിവിജയമാണിത്.
കഴിഞ്ഞ തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. എങ്കിലും നിസാര വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുകയായിരുന്നു. വെറും 12 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ് സീറ്റ് സ്വന്തമാക്കിയത്. ഇതാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി പിടിച്ചെടുത്തത്. യുഡിഎഫ് കൗൺസിലറായിരുന്ന കെ.വി പ്രശാന്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ബിജെപി സ്ഥാനാർഥി എ. മധുസൂദനന് 395 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കെ.വി. ജയചന്ദ്രൻ 323 വോട്ടാണ് നേടിയത്. മൂന്നാം സ്ഥാനത്ത് ഒതുങ്ങിയ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അമൽ മണിക്ക് വെറും 103 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.















