തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,000 രൂപയാണ്. ഇന്നലെ സ്വർണത്തിന് നേരിയ ഇടിവ് നേരിട്ടിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5,750 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,765 രൂപയാണ്.
സംസ്ഥാനത്തെ വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.