പവർ പാക്കഡ് ചിത്രം; ഓരോ സീനും രോമാഞ്ചം; ആർട്ടിക്കിൾ 370 ഏറ്റെടുത്ത് ജനങ്ങൾ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പവർ പാക്കഡ് ചിത്രം; ഓരോ സീനും രോമാഞ്ചം; ആർട്ടിക്കിൾ 370 ഏറ്റെടുത്ത് ജനങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരം യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ആർട്ടിക്കിൾ 370 വൻ പ്രേക്ഷകപ്രീതിയാണ് നേടുന്നത്. നവാഗതനായ ആദിത്യ സുഹാസ് ജാംബലെയുടെ സംവിധാനത്തിൽ പിറന്ന സിനിമ, ഇന്ത്യ ഉറ്റു നോക്കിയ ആ ഉറച്ച തീരുമാനത്തിന്റെ നേർക്കാഴ്ചയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. 2019 ആഗസ്റ്റ് 5! ആ ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാൻ കേന്ദ്രസർക്കാരിന് ഊർജ്ജം നൽകിയ ദിവസം. അന്ന് ജമ്മുക്ശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35Aയും ഇല്ലാതായി. ഈ സുപ്രധാന തീരുമാനം സിനിമയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയപ്പോൾ ഏവരും ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരിക്കുകയാണ്. സിനിമ ഇറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നു എന്നത് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നു.

” ഒരു പവർ പാക്കഡ് സിനിമയാണ് ആർട്ടിക്കിൾ 370. വിജ്ഞാനപ്രദവും ആകർഷകവും എന്നാൽ സത്യത്തിന്റെ നേർക്കാഴ്ചയും കാണിച്ചു തരുന്ന സിനിമ. യാമി ഗൗതമിന്റെ നാളിതു വരെ ചെയ്ത സിനിമകൾ എടുത്തു നോക്കിയാൽ മിന്നും പ്രകടനം കാഴ്ചവച്ച സിനിമയായിരിക്കും ആർട്ടിക്കിൾ 370 എന്നതിൽ തർക്കമില്ല. അവാർഡിന് അർഹമായ പ്രകടനമാണ് അവർ കാഴ്ച വച്ചത്. പ്രിയാമണിയും ചിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. ചിത്രത്തെ മനോഹരമാക്കിയതിൽ സംവിധായകൻ ആദിത്യ സുഹാസ് ജാംബലെ കയ്യടി അർഹിക്കുന്നു. പ്രധാനമന്ത്രിയായി എത്തിയ അരുൺഗോവിൽ, ആഭ്യന്തരമന്ത്രിയായി എത്തിയ കിരൺകർമാർകർ എന്നിവരും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.”- ഡയറക്ടർ തരൺ ആദർശ് എക്‌സിൽ കുറിച്ചു.

#OneWordReview…#Article370: POWER-PACKED.
Rating: ⭐⭐⭐⭐️#Article370 is cinema at its best: Enlightening, engaging and impactful… This is truly #YamiGautam’s best work to date, is terrific, puts up an award-worthy act… #PriyaMani excels… MUST, MUST WATCH!… pic.twitter.com/mO2MDd8GeU

— taran adarsh (@taran_adarsh) February 23, 2024

കശ്മീരിലെ വിഘടനവാദവും തീവ്രവാദവും അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചു. ഇതിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി കശ്മീർ താഴ്‌വരയിൽ പ്രവർത്തിച്ച പ്രത്യേക സുരക്ഷാ സംഘത്തിന്റെയും കഥയാണ് ‘ആർട്ടിക്കിൾ 370’. ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് ‘ആർട്ടിക്കിൾ 370’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പടത്തിന്റെ റിലീസ് ദിവസത്തിൽ തന്നെ കോടികൾ വാരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: ReviewSUBArticle 370 Film
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies