ന്യൂഡൽഹി: അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ. പ്രാദേശിക ഭാഷകൾക്കും ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പമാകും സംസ്‌കൃത ബോർഡുകൾ സ്ഥാപിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാ ചരിത്രത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നീക്കമാണിതെന്ന് റെയിൽവേ പറഞ്ഞു.
സംസ്‌കൃതം ഉപയോഗിക്കുന്നത് പ്രതീകാത്മകമായല്ല രാജ്യത്തിന്റെ സംസ്കാരവും ഭാഷയും പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണെന്ന് റെയിൽവേ വ്യക്തമാക്കി. സംസ്‌കൃതം ഉൾപ്പെടുത്തുന്നത് ഇത് ആദ്യ സംഭവമല്ലെന്നും റെയിൽവേ കൂട്ടിച്ചേർത്തു.
41,000 കോടി മുതൽമുടക്കുള്ള വികസനം റെയിൽവേ സ്റ്റേഷനുകളുടെ സമഗ്രമായ മാറ്റത്തിന് ശ്രദ്ധ നൽകുന്നതാണ്. സ്‌റ്റേഷൻ ആക്‌സസ്, സർക്കുലേറ്റിംഗ് ഏരിയകൾ, വെയ്റ്റിംഗ് ഹാളുകൾ, റൂഫ്‌ടോപ്പ് പ്ലാസകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, സൗജന്യ വൈ-ഫൈ, എന്നീവയ്‌ക്കാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ, ശുചിത്വ ഭാരതം എന്നീ സർക്കാർ പദ്ധതികളെ സംയോജിപ്പിക്കുന്നതാണ് വികസനം. അടിസ്ഥാനസൗകര്യ വികസനം സംരംഭത്തിന്റെ മേന്മകളായി ഉയർത്തിക്കാട്ടുന്നു. സ്റ്റേഷൻ വികസനത്തിനൊപ്പം മേൽപ്പാലങ്ങൾ, അണ്ടർഗ്രൗണ്ട് പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്നും റെയിൽവേ പറഞ്ഞു.















