തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത കരമന ജയന് ആശംസകളറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് കരമന ജയനെ ഭരണസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ക്ഷേത്രത്തിന്റെ പുരോഗതിക്കും വികസനത്തിനും ഭക്തലക്ഷങ്ങളുടെ ഉന്നമനത്തിനും നീതിപൂർവ്വമായി ഭഗവാന്റെ ഇച്ഛയ്‌ക്കനുസരിച്ച് പ്രവർത്തിക്കാൻ പത്മനാഭസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്.
മൂന്ന് വർഷമാണ് കരമന ജയൻ ക്ഷേത്രഭരണസമിതിയിലുണ്ടാകുക. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ അംഗത്തെ നിയമിക്കുന്നത്.