റാഞ്ചി: അരങ്ങേറ്റ മത്സരത്തിൽ കളം നിറഞ്ഞാടി പേസർ ആകാശ് ദീപ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ മൂന്ന് മുൻനിര ഇംഗ്ലീഷ് ബാറ്റർമാരുടെ വിക്കറ്റാണ് താരം നേടിയത്. ആദ്യദിനം ഇംഗ്ലണ്ടിന്റെ ഏഴുവിക്കറ്റുകളാണ് വീണത്. ഇതിൽ മൂന്നെണ്ണവും വീഴ്‌ത്താനായതിന്റെ സന്തോഷത്തിലാണ് താരം. അരങ്ങേറ്റ ടെസ്റ്റിലെ തന്റെ രണ്ടാം ഓവറിൽ തന്നെ ആകാശ് ദീപ് കുറ്റി തെറിപ്പിച്ചു. എന്നാൽ അമ്പയർമാർ നോ ബോൾ വിളിച്ചു. ശേഷം ഓരോവറിൽ മൂന്ന് ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ്. സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒലീ പോപ്പ് എന്നിവരെയാണ് ആകാശ് ദീപ് പുറത്താക്കിയത്.
17 ഓവറുകളിൽ നിന്നായി 70 റൺസ് വിട്ടുനൽകിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടം. താരത്തിന്റെ വിക്കറ്റ് നേട്ടത്തിന്റെ വീഡിയോ ബിസിസിഐ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. 2019-ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ്.
WWW 🤝 Akash Deep!
Follow the match ▶️ https://t.co/FUbQ3Mhpq9#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/YANSwuNsG0
— BCCI (@BCCI) February 23, 2024
“>
ക്രിക്കറ്റ് വേണ്ടെന്ന് വച്ച് ജീവിതത്തിലെ പ്രതിസന്ധികളോട് പടപൊരുതാൻ തീരുമാനിച്ച വ്യക്തിയായിരുന്നു ആകാശ്. താരത്തെ ക്രിക്കറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചത് അച്ഛനായിരുന്നു. മൂന്ന് വർഷത്തോളം ജീവിതം കൂട്ടിമുട്ടിക്കാനായി താരം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തു. എന്നാൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം മുറുകെ പിടിച്ച് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് ആകാശ് ടെസ്റ്റ് ക്യാപ്പ് വാങ്ങുമ്പോൾ ഗ്യാലറിയിൽ നിറകണ്ണുകളോടെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുണ്ടായിരുന്നു.















