ജയ്പൂർ: മതപരിവർത്തനത്തിനും ലൗ ജിഹാദിലും പങ്കുള്ള രണ്ട് സർക്കാർ അദ്ധ്യാപകർക്ക് സസ്പെൻഷൻ. ഫിറോജ് ഖാൻ, മിർസ മുജാഹിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അദ്ധ്യാപികയായ ഷബാനയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നിരവധി കുട്ടികളെ മൂവരും ചേർന്ന് മതമാറ്റാനും ലൗ ജിഹാദിന്റെ ഇരകളാക്കാനും അദ്ധ്യാപകർ പദ്ധതിയിട്ടിരുന്നു. സ്കൂളിൽ പഠിക്കുന്ന ഹിന്ദു പെൺകുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ ഇസ്ലാം എന്ന് രേഖപ്പെടുത്തി. ഹൈന്ദവരായ കുട്ടികളെ നിർബന്ധിച്ച് നമസ്കാരം വായിപ്പിക്കുകയും മറ്റും ചെയ്തിരുന്നു.
ഇതിനെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസമന്ത്രിയാണ് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ രേഖകളിൽ മുസ്ലീം എന്ന് രേഖപ്പെടുത്തിയ ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാക്കൾ തട്ടിക്കൊണ്ടുപോയി എന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.