എസ്എസ് രാജമൗലിയും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എസ്എസ്എംബി29 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടി മഹേഷ് ബാബു വൻ മേക്കോവർ നടത്തുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ പുതിയൊരു വാർത്ത പുറത്തുവരികയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് വരെ വീടുവിട്ട് പുറത്ത് പോകരുതെന്ന് മഹേഷ് ബാബുവിനെ വിലക്കിയിരിക്കുകയാണ് രാജമൗലി. പൊതുപരിപാടികൾ ഒഴിവാക്കണമെന്നും ഫിറ്റ്നസ് തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ആരാധകർ കൂടുതൽ ആവേശത്തിലായിരിക്കുകയാണ്.
മഹേഷ് ബാബു ഇപ്പോൾ ജർമനിയിൽ ഡോ. ഹാരി കോനിഗിനൊപ്പം ഫിറ്റ്നസ് പരിശീലനത്തിലാണ്. ആഫ്രിക്കൻ, യൂറോപ്പ് എന്നീ രാജ്യങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. പുരണകഥയെ ആസ്പദമാക്കിയായിരിക്കും ചിത്രത്തിന്റെ കഥയെന്നും തെലുങ്ക് സിനിമാ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്ന് വി വിജേന്ദ്രപ്രസാദ് നേരത്തെ അറിയിച്ചിരുന്നു.