റാഞ്ചി: വിവാഹ വാഗ്ദാനം നൽകി 13 വർഷം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ സിനിമാ താരം പിടിയിൽ. സംവിധായകനും നിർമ്മാതാവും നടനുമായ മനോജ് രാജ്പുത് ആണ് പിടിയിലായത്. അടുത്ത ബന്ധുവും 29കാരിയുമായ യുവതിയുടെ പരാതിയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ചത്തീസ്ഗഡ് പോലീസ് കേസെടുത്തതായി അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി 2011 മുതൽ ഇയാൾ ബലാത്സംഗം ചെയ്തിരുന്നതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. താനുമായുള്ള വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ ഇയാൾ 29കാരിയുടെ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ചത്തീസ്ഗഡിലെ ദുർഗ് ജില്ലയിലുള്ള നടന്റെ ഓഫീസിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തതായും നടനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഗവോൺ കെ ഹീറോ സെഹർ കെ സീറോ എന്ന സിനിമയാണ് മനോജ് രാജ്പുതിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചലച്ചിത്രം.















