പാലക്കാട്: ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടുത്തം. പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപം പാളത്തിലായിരുന്നു തീ പടർന്നത്. ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കയറാൻ ആവാത്ത വിധം തീ പടർന്നിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് അഗ്നിശമനാ സേനയെത്തി തീ അണച്ചു. സംഭവത്തിൽ ആളപായമില്ല.