ന്യൂയോർക്ക്: അമേരിക്കയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ പൗരൻ മരിച്ചു. 27-കാരനായ മാദ്ധ്യമപ്രവർത്തകൻ ഫാസിൽ ഖാനാണ് മരിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ ഹാർലേമിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു അപകടം. ലിഥിയം-അയേൺ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപ്പാർട്ട്മെന്റിൽ തീപടർന്നത്. അപകടത്തിൽ അനുശോചിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ മിഷൻ പ്രസ്താവന പങ്കുവച്ചു.
Saddened to learn about death of 27 years old Indian national Mr. Fazil Khan in an unfortunate fire incident in an apartment building in Harlem, NY. @IndiainNewYork is in touch with late Mr. Fazil Khan’s family & friends.
We continue to extend all possible assistance in…— India in New York (@IndiainNewYork) February 25, 2024
അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
കൊളംബിയ ജേർണലിസം സ്കൂളിലെ ബിരുദധാരിയായിരുന്നു ഫാസിൽ ഖാൻ. ഹെക്കിങ്കർ റിപ്പോർട്ടിൽ ഡാറ്റ ജേർണലിസ്റ്റ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. 2018 ൽ ബിസിനസ് സ്റ്റാൻഡേർഡിൽ കോപ്പി എഡിറ്ററായാണ് ഫാസിൽ തന്റെ കരിയർ ആരംഭിച്ചത്. ഡൽഹിയിൽ സിഎൻഎൻ-ന്യൂസ് 18ൽ ലേഖകനായും പ്രവർത്തിച്ചു. 2020-ൽ ഉപരിപഠനത്തിനായി ന്യൂയോർക്കിൽ എത്തുകയായിരുന്നു.