കഠിനമായ സാഹചര്യങ്ങളോട് പടവെട്ടിയാണ് ധ്രുവ് ജുറെൽ എന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ന് റാഞ്ചിയിൽ അർദ്ധശതകം പൂർത്തിയാക്കിയത്. 10 റൺസ് അകലെയാണ് അവന് സെഞ്ച്വറി നഷ്ടമായത്. ആറു ബൗണ്ടറിയും നാല് സിക്സുമടക്കമാണ് താരം 90 എന്ന കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയത്. ടോം ഹാർട്ട്ലിയുടെ പന്തിൽ പത്താമനായി പുറത്താകുമ്പോൾ ഗ്രൗണ്ട് ഒന്നാകെ എണീറ്റ് നിന്നാണ് അവനെ പവലിയനിലേക്ക് യാത്രയാക്കിയത്. എതിർ ടീം താരങ്ങളും അവനെ അഭിനന്ദിച്ചിരുന്നു.
96ാം പന്തിലാണ് താരം കന്നി അർദ്ധശതകം പൂർത്തിയാക്കുന്നത്. ഇതുകഴിഞ്ഞുള്ള താരത്തിന്റെ ആഘോഷവും വൈറലായി. സല്യൂട്ട് അടിച്ചുകൊണ്ടാണ് 23-കാരൻ അർദ്ധശതകം ആഘോഷിച്ചത്. ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. കാരണം താരത്തിന്റെ പിതാവ് കാർഗിൽ യുദ്ധത്തിൽ പങ്കാളിയായ സൈനികനാണ്.
ഹവിൽദാർ ആയി വർഷങ്ങളോളം സേവനം അനുഷ്ഠിച്ച ശേഷമാണ് ചന്ദ് സൈനിക കുപ്പായത്തിൽ നിന്ന് വിരമിക്കുന്നത്. ജുറെലിന്റെ അപ്പുപ്പന്റെ ആഗ്രമാണ് താരത്തെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചു വിട്ടത്. അതേസമയം കുൽദീപ്- ജുറെൽ സഖ്യം 76 റൺസിന്റെ കൂട്ടുക്കെട്ട് പടുത്തുയർത്തിയ ശേഷമാണ് ഇന്ന് പിരിഞ്ഞത്. 28 റൺസെടുത്ത കുൽദീപിനെ ആൻഡേഴ്സൺ പുറത്താക്കുകയായിരുന്നു.
A feeling like no other! 👏😍
Dhruv Jurel raises his bat for 50 for the 1st time 💪 in #TeamIndia whites 🙌#INDvENG #BazBowled #IDFCFirstBankTestSeries #JioCinemaSports pic.twitter.com/nfi4xR4ETc
— JioCinema (@JioCinema) February 25, 2024
“>