ഇടുക്കി: അടിമാലിയിലെ ഷെൽട്ടർ ഹോമിൽ നിന്ന് പെൺകുട്ടിയെ കാണാതായി. പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിഞ്ഞിരുന്ന 15 വയസുകാരിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. പരീക്ഷ എഴുതാൻ പോയി തിരികെ ബസിൽ വരുന്ന വഴി പൈനാവിനും തൊടുപുഴക്കുമിടയിൽ വെച്ചാണ് കുട്ടിയെ കാണാതാവുകയായിരുന്നു.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട് തന്നെ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അഞ്ചുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പെൺകുട്ടിയെ ചെൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. കൗൺസിലിംഗ് ഉൾപ്പെടെ നൽകി വരുന്നതിനിടെയാണ് പെൺകുട്ടിയെ ഇന്നലെ കാണാതായത്. പെൺകുട്ടിക്കായി തൊടുപുഴ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.















