ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇടുക്കി പൂപ്പാറയിലാണ് സംഭവം. രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരാണ് പിടിയിലായത്. ശാന്തമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പോലീസ് രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിലാണ് പ്രതികൾ പിടിയിലായത്.
ഒന്നര വര്‍ഷത്തിലധികമായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സ്കൂളില്‍ നല്‍കിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനം വിവരം പുറത്തുപറഞ്ഞത്. ചൈല്‍ഡ് ലൈനിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളിലൊരാളായ തമിഴ്നാട് സ്വദേശിക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.















