ഭോപ്പാൽ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് അഴിമതിയുടെ പര്യായമാണെന്നായിരുന്നു അദ്ദേഹം വിമർശിച്ചത്. അധികാരത്തിലിരുന്ന 10 വർഷം കൊണ്ട് കോൺഗ്രസ് 12 ലക്ഷം കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ പേരിൽ നയപൈസയുടെ അഴിമതി പോലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അഴിമതിയുടെ പര്യായമാണ്. കോൺഗ്രസ് എന്നാൽ അഴിമതി എന്നാണ് അർത്ഥം, അതേപോലെ അഴിമതി എന്ന് പറഞ്ഞാൽ കോൺഗ്രസെന്നുമാണ് അർത്ഥം. അധികാരത്തിലിരുന്ന 10 വർഷത്തിനുള്ളിൽ കോൺഗ്രസ് നടത്തിയത് 12 ലക്ഷം കോടിയുടെ അഴിമതികളാണ്. അതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എതതി. നയപൈസയുടെ തട്ടിപ്പ് പോലും അവർക്ക് ഉയർത്താനായില്ല.- അമിത് ഷാ പറഞ്ഞു.
മദ്ധ്യപ്രദേശിലെ ഛത്താർപൂരിൽ നടന്ന ബൂത്ത് സമിതി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദരിദ്ര സംസ്ഥാനമായിരുന്ന മദ്ധ്യപ്രദേശിന് വികസനത്തിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കും എത്തിച്ചത് ബിജെപി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 29 സീറ്റുകളിലും ബിജെപിയെ വിജയിപ്പിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു.















