ഡൽഹി വഴിയുള്ള 2,000 കോടിയുടെ ലഹരിമരുന്ന് കടത്ത് കേസിലെ മുഖ്യ സൂത്രധാരനും മാഫിയ സംഘ തലവനുമായ ഡിഎംകെയിലെ പ്രബലൻ ജാഫർ സാദിഖ് എന്ന് വിവരം. ഭരണക്ഷിയുടെ എൻ.ആർ.ഐ വിഭാഗം ഭാരവാഹിയായ ഇയാൾ സിനിമ നിർമ്മാതാവും കായിക മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉറ്റ തോഴനുമാണ്. അതേസമയം ജാഫർ അറസ്റ്റിലാകുമെന്ന് വിവരം ലഭിച്ചതോടെ മുഖം രക്ഷിക്കാൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് അയാളെ പുറത്താക്കി. പാർട്ടിയുടെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ എൻ.ആർ.ഐ വിഭാഗം പടിഞ്ഞാറ് ജില്ലാ യൂണിറ്റുകളുടെ ഡെപ്യൂട്ടി ഓർഗനൈസറായ ജാഫറിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയതായി അറിയിച്ചു. ജാഫർ നിർമ്മിച്ച മാംഗൈ എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.
എൻസിബിയും ഡൽഹി പോലീസും ചേർന്നു നടത്തിയ ഓപ്പറേഷനിൽ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്. അന്താരാഷ്‌ട്ര സംഘങ്ങളുമായി ചേർന്ന് ഇന്ത്യ,ന്യൂസിലൻഡ്,ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനം. ഡൽഹിയിൽ കൊടിയ മയക്കുമരുന്നായ 50 കിലോ സ്യൂഡോഫെഡ്രിനുമായാണ് ഇവർ പിടിയിലായത്. ഇവർ മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ സ്യൂഡോഫെഡ്രിൻ എന്ന രാസവസ്തു അപകടകരവും ഉയർന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മരുന്നാണ്. ഇവയ്‌ക്ക് ഇന്ത്യയിൽ നിയന്ത്രണമുണ്ട്.
ഹെൽത്ത് മിക്‌സ് പൗഡർ, കോക്കനട്ട് പൗഡർ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ന്യൂസിലൻഡ്-ഓസ്ട്രേലിയൻ കസ്റ്റംസുമായി സഹകരിച്ചാണ് എൻസിബിയുടെ അന്വേഷണം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഒരു കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്‌ക്കാണ് സ്യൂഡോഫെഡ്രിൻ വിൽക്കുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) നൽകുന്ന വിവരം അനുസരിച്ച് ഇതിന്റെ ഹബ് ഡൽഹിയെന്നാണ് സൂചന.
ഫെബ്രുവരി 15 ന്, മൾട്ടിഗ്രെയിൻ ഫുഡ് മിക്‌സ്‌മെൻ്റിൽ സ്യൂഡോഫെഡ്രിൻ പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ എൻസിബിയുടെ സ്‌പെഷ്യൽ സെൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 50 കിലോ സ്യൂഡോഫെഡ്രിൻ കണ്ടെടുത്തു. അന്താരാഷ്‌ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കടത്തിയെന്നിവർ വെളിപ്പെടുത്തി.ലഹരിമാഫിയ തലവനെന്ന് അന്വേഷണം സംഘ കണ്ടെത്തിയ ഡിഎംകെ നേതാവ് ഒളിവിലെന്നാണ് സൂചന.
டெல்லியில், சுமார் 2,000 கோடி மதிப்புள்ள போதைப் பொருள்களைக் கடத்த முயன்ற கும்பல், போதைப் பொருள் தடுப்புப் பிரிவு அதிகாரிகளால் கைது செய்யப்பட்டுள்ளது. விசாரணையில், இவர்கள் தமிழகத்தைச் சேர்ந்தவர்கள் என்றும், இந்தக் கும்பலின் தலைவனாகச் செயல்பட்டவர், திமுகவின் சென்னை மேற்கு மாவட்ட… pic.twitter.com/n8mJNDnPqd
— K.Annamalai (@annamalai_k) February 25, 2024
“>