ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ അനാമിക ബിഷ്ണോയിയെ വെടിവച്ച് കാെലപ്പെടുത്തി ഭർത്താവ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജസ്ഥാനിലെ ഫലോഡിയിലെ നടുക്കുന്ന സംഭവം ഇന്നലെയായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്ന് യുവതിയുടെ കഴുത്തിനാണ് ഇയാൾ വെടിയുതിർത്തത്. കസേരയിൽ ഇരുന്ന യുവതി പിടഞ്ഞു വീഴുന്നതും കാണാമായിരുന്നു. ഇരുവരും പിരഞ്ഞാണ് കഴിഞ്ഞിരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസറായിരുന്നു അനാമിക. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മഹിറാം ഒളിവിലാണ്. യുവതി സ്വന്തം സ്ഥാപനത്തിന്റെ ഓഫീസിലിരിക്കുമ്പോഴാണ് ഇയാൾ കടന്നുവന്നത്. ഇതിന് ശേഷം ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് പൊടുന്നനെ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
കൗണ്ടറിൽ കസേരയിലിരുന്ന യുവതി ചോര വാർന്ന് മരിക്കുകയായിരുന്നു. ഒരു തവണ വെടിവച്ച ശേഷം തോക്ക് ജാമാവുകയും ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിൽ കേസ് നടക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
#Rajasthan : Anamika Bishnoi was shot dead in Phalodi..!#CCTV footage of murder #Viral
It is being told that Anamika’s husband has committed the murder
It is noteworthy that has 104k followers on Instagram.#Phalodi_Massacre #Phalodi_Massacre #AnamikaBishnoi #RajasthanPolice pic.twitter.com/94MCOy0HTh— Ravi Pandey🇮🇳 (@ravipandey2643) February 26, 2024
“>