ഇനി ഈ സിനിമകളിലൂടെ കാണാം; പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് ഉണ്ണിമുകുന്ദൻ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഇനി ഈ സിനിമകളിലൂടെ കാണാം; പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് ഉണ്ണിമുകുന്ദൻ

Janam Web Desk by Janam Web Desk
Feb 26, 2024, 03:40 pm IST
FacebookTwitterWhatsAppTelegram

വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും, വിശേഷങ്ങളും പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റാ​ഗ്രാമിലാണ് താരം തന്റെ പുത്തൻ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്. വർക്ക് ഔട്ട് ചെയ്യുന്ന ഒരു ചിത്രവും ഈ കുറിപ്പിനൊപ്പം ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.

‘ഏപ്രിൽ 11-ന് ജയ് ഗണേഷ് റിലീസ് ചെയ്യും. തമിഴ് ചിത്രം ഗരുഡൻ ഉടൻ സ്‌ക്രീനിലെത്തും. ​​ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിംഗ് നടക്കുന്നു, ഗന്ധർവ്വ ടീസർ നവംബർ ഒമ്പതിന് പുറത്തിറങ്ങും. സിനിമകളിലൂടെ നമുക്ക് കാണാം’ഉണ്ണി മുകുന്ദൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതിയ ചിത്രം ജയ് ​ഗണേഷ് ഏപ്രിൽ 11-നാണ് തിയേറ്ററുകളിലെത്തുന്നത്. താരത്തിന്റെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാകും ജയ് ഗണേഷ് എന്ന് ഉറപ്പിച്ച് പറയുന്നതാണ് പുറത്തുവരുന്ന അപ്ഡേഷനുകൾ. ഒരു ദശാബ്ദത്തിന് ശേഷം ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഗന്ധര്‍വ്വ ജൂനിയർ. ഫാന്റസിയും തമാശകളും കലര്‍ന്ന ഉണ്ണിമുകുന്ദന്റെ ഒരു സൂപ്പർ ഹീറോ ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വിനയ് ഗോവിന്ദന്റെ സംവിധാനത്തിലൊരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.

സിനിമാ വിശേഷങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഉണ്ണി മുകുന്ദന് ആശംസകൾ അറിയിച്ചു. എന്തായാലും ആകാംക്ഷ ഒരുക്കുന്നതാണ് താരത്തിന്റെ ഇൻസ്റ്റാപോസ്റ്റെന്നുള്ളത് ഇതിലൂടെ വ്യക്തമാണ്.

Tags: UNNIMUKUNDANSUBPost
ShareTweetSendShare

More News from this section

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

കാറിൽ പോകുന്നതിനിടെ അയാൾ സിമ്പഴിച്ചു, എല്ലാം പുറത്തെടുത്ത് പ്രദർശിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി ​ഗായിക

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് മെയ് 30ന് തിയേറ്ററുകളിലേക്ക്

Latest News

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies