വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും, വിശേഷങ്ങളും പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ പുത്തൻ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്. വർക്ക് ഔട്ട് ചെയ്യുന്ന ഒരു ചിത്രവും ഈ കുറിപ്പിനൊപ്പം ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.
‘ഏപ്രിൽ 11-ന് ജയ് ഗണേഷ് റിലീസ് ചെയ്യും. തമിഴ് ചിത്രം ഗരുഡൻ ഉടൻ സ്ക്രീനിലെത്തും. ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിംഗ് നടക്കുന്നു, ഗന്ധർവ്വ ടീസർ നവംബർ ഒമ്പതിന് പുറത്തിറങ്ങും. സിനിമകളിലൂടെ നമുക്ക് കാണാം’ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതിയ ചിത്രം ജയ് ഗണേഷ് ഏപ്രിൽ 11-നാണ് തിയേറ്ററുകളിലെത്തുന്നത്. താരത്തിന്റെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമാകും ജയ് ഗണേഷ് എന്ന് ഉറപ്പിച്ച് പറയുന്നതാണ് പുറത്തുവരുന്ന അപ്ഡേഷനുകൾ. ഒരു ദശാബ്ദത്തിന് ശേഷം ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ഗന്ധര്‍വ്വ ജൂനിയർ. ഫാന്റസിയും തമാശകളും കലര്‍ന്ന ഉണ്ണിമുകുന്ദന്റെ ഒരു സൂപ്പർ ഹീറോ ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. വിനയ് ഗോവിന്ദന്റെ സംവിധാനത്തിലൊരുങ്ങുന്ന ഉണ്ണി മുകുന്ദന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.
സിനിമാ വിശേഷങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഉണ്ണി മുകുന്ദന് ആശംസകൾ അറിയിച്ചു. എന്തായാലും ആകാംക്ഷ ഒരുക്കുന്നതാണ് താരത്തിന്റെ ഇൻസ്റ്റാപോസ്റ്റെന്നുള്ളത് ഇതിലൂടെ വ്യക്തമാണ്.