തൃശൂർ: മരുന്ന് വില്പനയുടെ മറവിൽ ലഹരി കടത്ത് നടത്തിയ മെഡിക്കൽ റെപ്രസെൻ്റേറ്റീവ് പിടിയിൽ. പെരിങ്ങണ്ടൂർ സ്വദേശി മിഥുൻ (24) ആണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കഞ്ചാവും എംഡിഎംഎയും ശേഖരിച്ചു ചെറിയ പൊതികളാക്കി വില്പന നടത്തി വരികയായിരുന്നു പ്രതി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് മിഥുന് പിടിയിലായത്. എക്സൈസ് കമ്മീഷണർ സ്ക്വാഡും തൃശൂർ സ്പെഷ്യൽ സ്ക്വാഡും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.