രശ്മിക മന്ദാനയുടെയും രൺബീർ കപൂറിന്റെയും കരിയറിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു അനിമൽ. ചിത്രം വൻ ഹിറ്റായിട്ടും അനിമലിന്റെ സക്സസ് പാർട്ടികളിൽ രശ്മിക പ്രത്യക്ഷപ്പെട്ടിരുന്നില്ല. സിനിമ തിയേറ്ററിൽ എത്തിയതിന് ശേഷമുള്ള അഭിമുഖങ്ങളിലും രശ്മിക ഇല്ലായിരുന്നു. രശ്മികയുടെ അസാന്നിധ്യത്തെക്കുറിച്ച് നിരവധി വാർത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സക്സസ് പാർട്ടികളിൽ പങ്കെടുത്തില്ല എന്നത് വെളിപ്പെടുത്തുകയാണ് രശ്മിക. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു കാരണം എന്താണെന്ന് തുറന്ന് പറഞ്ഞത്.
‘ഞാൻ വലിയൊരു സിനിമ ചെയ്തു. ജനങ്ങൾ സിനിമ കണ്ട് മികച്ച അഭിപ്രായങ്ങളും പറഞ്ഞു. എല്ലാവരും ആഗ്രഹിച്ചതുപോലെ ആ സമയത്ത് ആഘോഷങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കാൻ എനിക്ക് വളരെ താത്പര്യം ഉണ്ടായിരുന്നു. പക്ഷെ, വര്‍ക്ക്‌ഹോളിക് ആയിരുന്ന എനിക്ക് അനിമല്‍ റിലീസ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് എത്തണമായിരുന്നു. അതിനാലാണ് ഞാൻ കൂടുതൽ അഭിമുഖങ്ങളിലോ പ്രമോഷന്‍ പരിപാടികളിലോ പങ്കെടുക്കാത്തത്.
ജോലിയുടെ ഭാഗമായി എനിക്ക് ധാരാളം യാത്രകൾ ചെയ്യണമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചില സിനിമകളുടെ ചിത്രീകരണത്തിലാണ് ഞാൻ. നിങ്ങള്‍ക്കറിയാവുന്നതു പോലെ എന്റെ സിനിമകളിലെ ലുക്കുകള്‍ വെളിപ്പെടുത്താനും എനിക്ക് സാധിക്കില്ല.
അതിനാല്‍, എനിക്ക് ഫോട്ടോകള്‍ എടുക്കാനോ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ നിങ്ങള്‍ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ലൈവ് ചെയ്യാനോ കഴിയില്ല. എന്റെ ആരാധകരുടെ സ്നേഹം ഞാൻ കാണുന്നുണ്ട്. പുതിയ പ്രോജക്ടുകളും ഷൂട്ടിംഗുകളും നന്നായി നടക്കുന്നു.’- രശ്മിക കുറിച്ചു.
View this post on Instagram















