ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാം റെയിൽവേ സ്റ്റേഷന്റ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 300 കോടി ചെലവിലാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വാസ്തുവിദ്യയും എടുത്തുകാണിക്കുന്ന തരത്തിലാണ് പുതിയ റെയിൽവേ സ്റ്റേഷന്റെ മോടി വർദ്ധിപ്പിക്കുന്നത്. യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
ഹരിയാനയിൽ 20,000 കോടി ചെലവിൽ നടപ്പിലാക്കുന്ന റെയിൽവേ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇടക്കാല ബജറ്റിൽ 2,750 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നും കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് അറിയിച്ചു.
രാജ്യത്ത് 41,000 കോടി രൂപയുടെ 2000-ലധികം റെയിൽവേ പദ്ധതികളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.