തിരുവനന്തപുരം: ഭാരതത്തിന്റെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാനിൽ മലയാളിതിളക്കം. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻശുക്ല എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ സുഖോയ് യുദ്ധവിമാനത്തം പറത്തുന്ന ഫൈറ്റർ പൈലറ്റാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമാവുന്നത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമായി അദ്ദേഹം എത്തുന്നത്.















