യുട്യൂബറും ബോളിവുഡ് ബിഗ്ബോസ് 16ാം സീസണിലെ താരവുമായ അബ്ദു റോസിക്കെതിരെ ഇഡി അന്വേഷണം. മയക്കുമരുന്ന് മാഫിയ തലവൻ അലി അസ്ഗർ ഷിറാസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
ബർഗിയർ ഫാസ്റ്റ് ഫുഡിന്റെ കോർപ്പറേറ്റ് അംബാസിഡറാണ് അബ്ദു. അലി അസ്ഗർ ബർഗിറിൽ ഹസ്ലേഴ്സ് ഹോസ്പിറ്റാലിറ്റി വഴി വലിയ തോതിൽ വിവധ നിക്ഷേപങ്ങൾ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബ്രാൻഡ് പ്രൊമോഷൻ കൂടാതെ വലിയ റോയൽറ്റികളും അബ്ദു സ്വീകരിച്ചിരുന്നതായാണ് വിവരം. അലി അസ്ഗറുമായി അബ്ദുവിനുള്ള ബന്ധവും ഇവർ തമ്മിലുള്ള ഇടപാടുകളെ കുറിച്ചുമാണ് ഇഡിയുടെ അന്വേഷണത്തിന്റെ പരിധിയിലുള്ളത്.
അടുത്തിടെ, ഇ.ഡി ബർഗിർ റെസ്റ്റോറന്‍റിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ഇടപാടുകളുമായി ബന്ധപ്പെട്ട ഡയറിയും പിടിച്ചെടുത്തിരുന്നു. കുറച്ചു ദിവസം മുൻപ് ശിവ് താക്കറെയും സമാന കേസിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. സംഭവത്തെ കുറിച്ച് അബ്ദു ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചയോടൊയാണ് അബ്ദു ഇഡിക്ക് മുന്നിൽ ഹജരായത്.















