തെന്നിന്ത്യയുടെ പ്രിയനായികയാണ് സാമന്ത. മിക്ക തെന്നിന്ത്യൻ ഭാഷാകളിലും നടി തന്റെ സന്നിദ്ധ്യം അറിയിച്ചെങ്കിലും ഇതുവരെ മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ താൻ മലയാള സിനിമയേയും മലയാളതാരങ്ങളെയും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് താരം പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ഫഹദ് ഫാസിലിന്റെയും വലിയ ആരാധികയാണ് താനെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഫാൻ ഗേൾ മൊമന്റ് പങ്കുവച്ചിരിക്കുകയാണ് സാമന്ത. വളരെ പ്രിയപ്പെട്ടത് എന്ന കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സാമന്ത. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ഒരു പരസ്യ ചിത്രീകരണത്തിനായി സാമന്ത കൊച്ചിയിലെത്തിയിരുന്നു. മലയാളത്തിലെ സാമന്തയുടെ ആദ്യ പരസ്യ ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിക്കൊപ്പമായിരുന്നു പരസ്യചിത്രത്തിൽ നടി അഭിനയിച്ചത്. ചിത്രീകരണത്തിനിടയിലെ ഒരു രംഗമാണ് താരം പങ്കുവച്ചത്.
ഫഹദ് ഫാസിലിന്റെ ഒരു പോസ്റ്ററും സാമന്ത പങ്കുവച്ചു. ഏറ്റവും പ്രിയപ്പെട്ട മറ്റൊരാൾ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.















