കണ്ണൂർ: ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനായ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നടുവനാട് സ്വദേശി അർഷാദിനെയാണ് തലശേരി സെഷൻസ് കോടതി ശിക്ഷിച്ചത്. സംഭവം നടന്ന് 21 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്.
കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഉത്തമന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ജീപ്പിൽ വരികയായിരുന്നവർക്ക് നേരെയാണ് സിപിഎം പ്രവർത്തകർ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ ജീപ്പ് ഡ്രൈവർ ശിഹാബ്, യാത്രക്കാരി അമ്മുവമ്മ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ 25 പേരിൽ 24 പേർക്ക് 2002ൽ തന്നെ ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചിരുന്നു. ഒന്നാം പ്രതിയായ അർഷാദ് സംഭവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ ഹാജരായതോടെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.















