മുംബൈ: കളിച്ചാലും കളിച്ചില്ലെങ്കിലും വാർഷിക കരാറിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത് ചില്ലറ കോടികളല്ല. അതേസമയം അടുത്തിടെ ഇന്ത്യൻ ടീമിൽ വമ്പൻ പ്രകടനം നടത്തിയ യുവതാരങ്ങൾക്ക് കരാർ നൽകിയിട്ടില്ലെന്നതും മറ്റൊരു കാര്യമാണ്.വര്‍ഷാവര്‍ഷം ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും മാച്ച് ഫീസിന് പുറമെ നിശ്ചിത തുക ബിസിസിഐ പ്രതിഫലമായി നല്‍കുതാണ് വാർഷിക കരാർ. നാലു വിഭാഗങ്ങളായി തിരിച്ചാണ് അവർക്ക് പ്രതിഫലം നൽകുന്നത്. ഓരോ വർഷം 30 നകത്ത് മാത്രം താരങ്ങളാകും ഇതിൽ ഇടംപിടിക്കുക.
എ പ്ലസ്, എ, ബി, സി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കളിക്കാർക്ക് ലഭിക്കുന്ന തുകയും വ്യത്യസ്തമാകും. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കരാറിലെ നിലനിൽപ്പ്. മലയാളി താരം സഞ്ജു സാംസണും വാർഷിക കരാറിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ താരമാണ്. രഞ്ജി കളിക്കാതെ വിവാദത്തിലായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കും കരാറുണ്ട്. ഇവരിൽ ചിലരെ വരും വർഷം ഒഴിവാക്കുമെന്നാണ് സൂചന.
എപ്ലസ് വിഭാഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക് 7 കോടിയാണ് ലഭിക്കുന്നത്. ഗ്രേഡ് എയിലേക്ക് വരുമ്പോൾ ഇത് 5 കോടിയാകും. ഗ്രേഡ് ബിയിലേക്ക് വരുമ്പോൾ 3 കോടിയും ഗ്രേഡ് സിക്ക് ഒരു കോടിയുമാണ് പ്രതിഫലമായി ലഭിക്കുക. വാർഷിക കരാറിൽ ഉൾപ്പെടാത്ത താരങ്ങൾക്ക് മാച്ച് ഫീയാകും ലഭിക്കുക. ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറു ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് പ്രതിഫലം.
എപ്ലസ് കരാർ– ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ
എ ഗ്രേഡ്– ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍
ബി ഗ്രേഡ്-ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
സി ഗ്രേഡ്-ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, വാഷിംഗ്ടൺ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, കെ.എസ് ഭരത്, സഞ്ജു സാംസൺ