ആതിഥേയരായ അരുണാചലിനെ വീഴ്ത്തി സന്തോഷ് ട്രോഫിയിലെ രണ്ടാം ജയം സ്വന്തമാക്കി കേരളം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. ഇതോടെ കേരളത്തിന് ക്വാർട്ടർ ഫൈനലിന് അരികിലെത്താനും സാധിച്ചു. 35 മിനുട്ടിൽ മുഹമ്മദ് സഫ്നീദിന്റെ ക്രോസിൽ നിന്ന് മുഹമ്മദ് ആഷിഖും
രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജുൻ വിയുമാണ് കേരളത്തിനായി വല കുലുക്കിയത്. അതേസമയം അസം 2-0 ന് സർവീസസിനോട് തോറ്റു. നാലു മത്സരത്തിൽ നിന്ന് 9 പോയിന്റുമായി സർവീസസ് ആണ് ഗ്രൂപ്പിൽ തലപ്പത്തുള്ളത്. അവർ ഏറെക്കുറെ ക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.
ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. മാർച്ച് ഒന്നിന് സർവീസസുമായാണ് കേരളത്തിന്റെ അവസാന മത്സരം. ആദ്യ നാലുപേരാകും ക്വാർട്ടറിലേക്ക് കടക്കുക.















