ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ അതിക്രമം. തലയാറിന് സമീപമെത്തിയ കാട്ടാന മറയൂരിലെ വഴിയോരക്കട തകർത്തു. നിലവിൽ ഇതിനോട് ചേർന്നുള്ള തോട്ടം മേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. കട തകർത്തതിന് പിന്നാലെ പ്രദേശവാസികളാണ് റോഡരികിൽ നിന്നും പടയപ്പയെ തുരത്തിയത്.
അടുത്തിടെയായി പടയപ്പയുടെ സ്വഭാവത്തിൽ അക്രമ സ്വഭാവം കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. അതേസമയം ജില്ലയിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നതിന് തീരുമാനമായി.