അസിസ്റ്റന്റ് ഇൻസ്പെക്ടർ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. മുംബൈ സാന്റ ക്രൂസ് ഏരിയയിലെ ന്യൂ പോലീസ് ഓഫീസർ കോളനിയിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. 42-കാരനായ പ്രഹ്ളാദ് ബൻസോദേ ആണ് മരിച്ചത്. മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് നിഗമനം. കുടുംബത്തോടൊപ്പമാണ് ഇയാൾ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്.
വക്കോല പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇയാളെ അടുത്തുള്ള ആശുപത്രിിയലെത്തിച്ചത്. എന്നാൽ ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുടുംബത്തിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.