'നന്ദി പിഐഎ'; പാകിസ്താൻ എയർലൈൻസിന് നന്ദി അറിയിച്ച് കുറിപ്പുമായി കാബിൻ ക്രൂ; വിമാനം കാനഡയിൽ എത്തിയതിന് പിന്നാലെ മുങ്ങി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘നന്ദി പിഐഎ’; പാകിസ്താൻ എയർലൈൻസിന് നന്ദി അറിയിച്ച് കുറിപ്പുമായി കാബിൻ ക്രൂ; വിമാനം കാനഡയിൽ എത്തിയതിന് പിന്നാലെ മുങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 07:31 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന് നന്ദി അറിയിച്ച് കുറിപ്പ് എഴുതിവച്ച ശേഷം കാനഡയിലുള്ള ഹോട്ടൽമുറിയിൽ നിന്ന് എയർഹോസ്റ്റസ് മുങ്ങി. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ക്രൂ അംഗമായ മറിയം റാസയെ ആണ് കാണാതായത്. ഈ വർഷം കാനഡയിൽ വച്ച് കാണാതാകുന്ന രണ്ടാമത്തെ പിഐഎ ക്രൂ അംഗമാണ് മറിയം റാസ. ഈ മാസം 26നാണ് ഇസ്ലാമാബാദിൽ നിന്ന് തിരിച്ച വിമാനത്തിൽ മറിയം ടൊറന്റോയിൽ എത്തുന്നത്. 27നായിരുന്നു വിമാനത്തിന്റെ മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

ഈ സമയം ജോലിക്കായി മറിയം എത്താതിരുന്നതോടെ അധികൃതർ മറിയം താമസിച്ചിരുന്ന ഹോട്ടലിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. ‘നന്ദി പിഐഎ’ എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. കുറിപ്പിന് പുറമെ മറിയം ഉപയോഗിച്ചിരുന്ന ഔദ്യോഗിക യൂണിഫോമും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ പിഐഎ ഫ്‌ളൈറ്റ് അറ്റൻഡന്റ് ഫൈസ മുഖ്താറിനേയും കാനഡയിൽ എത്തിയ ശേഷം സമാന രീതിയിൽ കാണാതായിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് മറിയത്തിന്റെ തിരോധാനം.

ആശങ്കാജനകമായ പ്രവണതയാണെന്നാണ് ഈ സംഭവങ്ങളെ അധികൃതർ വിശേഷിപ്പിച്ചത്. പാകിസ്താനിൽ നിന്നും കാനഡയിലെത്തിയ ശേഷം ജീവനക്കാർ മുങ്ങുന്ന പ്രവണത 2019 മുതൽ വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ഇത്തരം കണക്കുകളിൽ കുത്തനെ വർധനവ് ഉണ്ടായതായി ഏവിയേഷൻ ന്യൂസ് വെബ്സൈറ്റ് സിമ്പിൾ ഫ്‌ളൈയിംഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാനഡ ഉൾപ്പെടെ പല രാജ്യങ്ങളിലും അഭയം തേടുന്ന പിഐഎ ഫ്‌ളൈറ്റ് അറ്റൻഡന്റുമാരെ കുറിച്ചുള്ള വിവരങ്ങൾ 2018ൽ തന്നെ ലഭിച്ചിട്ടുള്ളതായി മിഡ്ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന വെബ്‌സെറ്റ് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വർഷം മാത്രം പിഐഎയുടെ ഏഴ് ജീവനക്കാരാണ് കാനഡയിൽ എത്തിയ ശേഷം അപ്രത്യക്ഷരായത്. അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കാനഡ പിന്തുടരുന്ന മാനദണ്ഡങ്ങളാണ് ഇത്തരത്തിൽ ജീവനക്കാർ വ്യാപകമായി മുങ്ങുന്നതിന് കാരണമെന്നാണ് പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ ആരോപിക്കുന്നത്. എന്നാൽ ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും എയർലൈനിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയും പാകിസ്താന്റെ നിലവിലെ സാഹചര്യങ്ങളുമെല്ലാം അവരെ അവിടെ നിന്നും രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Tags: cabin crewPIAcanada
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies