കാണാതായ ബി.ജെ.പി പ്രവർത്തകയെ പലചരക്ക് കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക വർഷ പവാർ (28) ആണ് മരിച്ചത്. ന്യൂഡൽഹിയിലെ നരേല ഏരിയയിലെ സ്കൂളിന് സമീപമണ് സംഭവം. യുവതിയെ ദിവസങ്ങളായി കാണാനില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവർ മരിച്ചെന്ന വിവരം ലഭിച്ച പോലീസെത്തിയാണ് കടയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത്, തുടർ നടപടികൾ സ്വീകരിച്ചത്.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ബിസിനസ് പങ്കാളി സോഹൻ ലാൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്നാണ് വിവരം. സോനിപത്തിലാണ് ഈ സംഭവം. ഫെബ്രുവരി 24 മുതലാണ് യുവതിയെ കാണാതായത്. മകളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ പിതാവാണ് പോലീസിനെ സമീപിപ്പച്ചത്.
നാലുദിവസമായി പൂട്ടിക്കിടക്കുന്ന കടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. യുവതിയുടെ പിതാവെത്തി കടയുടെ ഡോർ ബലം പ്രയോഗിച്ച് തുറന്നതോടെയാണ് മരിച്ച നിലയിൽ വർഷയെ കാണുന്നത്. ഇവരുടെ കഴുത്തിൽ ചില മുറിപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.