ഉദ്ഘാടനത്തിന് പിന്നാലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ഒരു ഭാഗം അടർന്ന് കടലിൽ ഒഴുകി പോയതിന് പിന്നാലെ വിചിത്ര വിശദീകരണവുമായി ആന്ധ്രപ്രദേശ് സർക്കാർ. പാലം ഒഴുകി പോയത് മോക്ക് ഡ്രില്ലിന്റെ ഭാഗമെന്നാണ് സർക്കാരിന്റെ വിശദീകരണം. വിശാഖ പട്ടണത്തെ ആർ.കെ ബീച്ചിലായിരുന്നു വിചിത്ര സംഭവം.
25നാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.മണിക്കൂറുകൾക്കം ഇവ വേർപ്പെട്ട് ഒരുഭാഗം കടലിൽ ഒഴുകി പോവുകയായിരുന്നു. വൈ.എസ്.ആർ.സി.പിയുടെ നേതാവും എംപിയുമായ വൈ.വി സുബ്ബ റെഡ്ഡിയാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ പാലം വേർപ്പെട്ടതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
‘ഉയർന്ന വേലിയേറ്റം കാരണം, പാലത്തിന്റെ ടി ആകൃതിയിലുള്ള വ്യൂവിംഗ് പോയിൻ്റ് വേർപ്പെടുത്തി അതിന്റെ സ്ഥിരത പരിശോധിക്കുന്നതിനായി ആങ്കറുകൾക്ക് സമീപം സൂക്ഷിച്ചിരിക്കുന്നു. എന്നാൽ ഇത് ചിലർ പാലം വേർപ്പെട്ട നിലയിൽ എന്ന് പ്രചരിപ്പിക്കുന്നുവെന്നുമാണ് വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെൻ്റ് അതോറിറ്റി (വി.എം.ആർ.ഡി.എ) പ്രസ്താവനയിൽ പറഞ്ഞത്. വേർപ്പെടുത്തുന്നത് ഒരു സാധാരണ മോക്ക് ഡ്രില്ലാണെന്നും. ഭാവിയിലും വ്യൂ പോയിൻ്റ് വേർപ്പെടുത്തുന്നത് തുടരുമെന്ന് വിഎംആർഡിഎ അറിയിച്ചു.
Just a day after inauguration, portion of #FloatingBridge at #RKBeach, #Visakhapatnam detached, today. #YSRCP MP YV Subba Reddy and minister Gudivada Amarnath inaugurated yesterday
There are apprehensions that floating #sea bridge is not favourable at RK Beach, due to #HighTides pic.twitter.com/0Q4zPYXzBQ— Surya Reddy (@jsuryareddy) February 26, 2024
“>