ധനുഷും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിഎൻഎസ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തിരുപ്പതിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രീകരണ വേളയിലെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
Leaked video of @dhanushkraja and @iamRashmika from #D51 shooting
So her short hair is not for this film🤔#RashmikaMandanna #Dhanush pic.twitter.com/ErWHy5lVLI— Rushie_rushing (@_yours_truely) February 25, 2024
ധനുഷും രശ്മികയും ഉൾപ്പെടുന്ന വീഡിയോ ആണ് വൈറലാകുന്നത്. 30 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലുള്ള വീഡിയോയാണ് ഇത്. കഴിഞ്ഞ ദിവസമാണ് രശ്മിക ചിത്രത്തിൽ ജോയിൻ ചെയ്തത്. ധനുഷിന്റെ നായികയാകുന്നതിൽ വളരെ സന്തോഷത്തിലാണ് താനെന്നും താരം സമൂഹമദ്ധ്യമങ്ങിലൂടെ അറിയിച്ചിരുന്നു. ശേഖർ കമ്മൂല തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഹാപ്പി ഡേയ്സ്, ഫിദ, ലവ് സ്റ്റോറി എന്നവയാണ് ശേഖർ കമ്മൂല സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഡിഎൻഎസ്. ശേഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് ചിത്രവുമാണിത്. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്‌കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.















