സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. എറണാകുളവും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
View this post on Instagram
ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാൾ. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായഗ്രഹണം. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് വിഷ്ണു വിജയ് ആണ്.















