ഭോപാൽ: ലോകത്തിലെ ആദ്യത്തെ വേദ ഘടികാരത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് പഞ്ചാംഗം അനുസരിച്ച് സമയം പ്രദർശിപ്പിക്കുന്ന ഘടികാരം. ജന്തർമന്തറിൽ നിർമ്മിച്ച 85 അടി ഉയരമുള്ള ടവറിലാണ് ഘടികാരം സ്ഥാപിച്ചിട്ടുള്ളത്.
ഗ്രഹ സ്ഥാനങ്ങൾ, മുഹൂർത്തം, വൈദിക പഞ്ചാംഗം, ജ്യോതിഷ കണക്കുകൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഘടികാരത്തിൽ പ്രദർശിപ്പിക്കും. ക്ലോക്കിൽ 30 മുഹൂർത്തങ്ങളും തിഥികളും പ്രദർശിപ്പിക്കും. ഇന്ത്യൻ സമയവും (IST) ഗ്രീൻവിച്ച് സമയവും(GMT) ക്ലോക്കിൽ കാണിക്കും. ഒരു സൂര്യോദയം മുതൽ മറ്റൊന്ന് വരെയുള്ള സമയമാണ് കണക്കാകുന്നത്.
300 വർഷം മുൻപ് ലോകത്തിലെ സ്റ്റാൻഡേർഡ് സമയം നിശ്ചയിച്ചിരുന്നത് ഉജ്ജയിനിയിലെ നിന്നാണെന്നാണ് വിദ്ഗ്ധർ പറയുന്നു. 2022 നവംബർ ആറിന് അന്നത്തെ ഉന്നത് വിദ്യാഭ്യാസ മന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായി മോഹൻ യാദവാണ് വേദ ഘടികാര സ്തംഭത്തിന് തറക്കല്ലിട്ടത്.















