തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയിൽ ദേശീയഗാനത്തെ അപമാനിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കേൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമർശനം. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്‌ട്രീയത്തിൽ പൊതുജനം മുഖവിലയ്‌ക്കെടുക്കില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്.
എന്റെ തല എന്റെ ഫിഗർ’ കാലമൊക്കെ കടന്നുപോയി. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുതൂർ കുറിപ്പിൽ തുറന്നടിച്ചു.
പരിപാടിയുടെ സമാപന സമ്മേളന വേദിയിലാണ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത്. ടി. സിദ്ധിഖ് ഇതോടെ പാലോട് രവിയെ തടഞ്ഞതും സിഡി ഇടാൻ ആവശ്യപ്പെടുന്നതുമടക്കമുള്ള വീഡിയോ പുറത്തുവന്നു. ഇത് വലിയ വിവാദത്തിനാണ് വഴിതെളിച്ചത്.