ജൂൺ രണ്ടിന് അമേരിക്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം മേയിൽ ഉണ്ടാകുമെന്ന് വിവരം. മേയ് ഒന്നിനാകും ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ചെയ്യുന്നു. 15 അംഗ ടീമിനെയാകും പ്രഖ്യാപിക്കുക. മേയ് ഒന്നാണ് ഡെഡ് ലൈൻ. മേയ് 25 വരെ ടീമിൽ മാറ്റം വരുത്താൻ അനുമതിയുണ്ടാകും. അതേസമയം ടൂർണമെന്റിലെ സമ്മാന തുകയും ഉടനെ പ്രഖ്യാപിച്ചേക്കും.
ടീമുകൾ എത്തുന്ന മുറയ്ക്ക് രണ്ടു സന്നാഹ മത്സരം കളിക്കാനുള്ള അവസരവുമുണ്ട്. ജൂൺ അഞ്ചിന് ഇന്ത്യയുടെ ആദ്യ മത്സരം അയർലൻഡുമായാണ്. ഒമ്പതിന് ചിരവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടും. 12ന് അമേരിക്കയുമായും 15ന് കാനഡയുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ.
വരുന്ന ടി20ലോകകപ്പിൽ രോഹിത് ശർമ്മായാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. ഹാർദിക് ആകും വൈസ് ക്യാപ്റ്റൻ. പിന്നീട് ടീമിൽ ഉറപ്പിക്കാനാകുന്നത് ജഡേജയുടെയും ബുംറയുടെയും പേരുകൾ മാത്രമാണ്.