ഇംഫാൽ: മണിപ്പൂരിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് മണിപ്പൂർ. ഇത് സംബന്ധിച്ച് നിയമസഭ പ്രമേയം പാസാക്കി.2022 ആഗസ്റ്റ് 5ന് മണിപ്പൂർ നിയമസഭ എൻആർസി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ ഉറപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.
2022 ഓഗസ്റ്റ് 5ന് പാസാക്കിയ മുൻ പ്രമേയം വീണ്ടും സ്ഥിരീകരിക്കാനും രാജ്യത്തിന്റെ പൊതുതാൽപ്പര്യവും കണക്കിലെടുത്ത് മണിപ്പൂരിൽ എൻആർസി നടപ്പിലാക്കാൻ ഇന്ത്യാ ഗവൺമെൻ്റിനോട് ആവശ്യപ്പെടാനും സഭ തീരുമാനിക്കുന്നു എന്ന് സ്പീക്കർ സത്യബ്രത പറഞ്ഞു,
ഇതിന് പിന്നാലെ ചുരാചന്ദ്പൂരിലെ ഫെബ്രുവരി 15ന് നടന്ന സംഭവത്തിൽ എട്ട് എഫ്ഐആർ ഇട്ടതായി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് സഭയെ അറിയിച്ചു. ചുരാചന്ദ്പൂരിലാണ് എസ്പി ഓഫീസ് ആൾകൂട്ട ആക്രമണമുണ്ടായത്.















