സർവ്വകലാശാല കലോത്സവത്തിന് ജിഹാദിന്റെ പേര് നൽകിയ സംഭവം; 'വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാക്കും'; ഹൈക്കോടതിയിൽ ഹർജിയുമായി എബിവിപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവ്വകലാശാല കലോത്സവത്തിന് ജിഹാദിന്റെ പേര് നൽകിയ സംഭവം; ‘വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാക്കും’; ഹൈക്കോടതിയിൽ ഹർജിയുമായി എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 07:03 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരള സർവ്വകലാശാല കലോത്സവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേര് നൽകിയിരിക്കുന്നതിനെതിരെയാണ് എബിവിപി ഹർജി നൽകിയിരിക്കുന്നത്. നിലമേൽ എൻ.എസ്.എസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ എ.എസ്. ആശിഷാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹമാസ് – ഇസ്രായേൽ യുദ്ധവുമായി ബന്ധമുള്ള ഈ പദം കലോത്സവത്തിന് പേരായി നൽകരുതെന്നാണ് ഹർജിക്കാരന്റെ ആവശ്യം. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്ന ഈ പേര് മാറ്റാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ഗവർണർ, കേരള സർവ്വകലാശാല വൈസ് ചാൻസലർ, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

”കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എന്നാൽ കലോത്സവത്തിന്റെ ഇത്തവണത്തെ പേര് അസ്വസ്ഥതയുണ്ടാകുന്നതാണ്.’തകിടം മറിക്കുക’ എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദ. ഇസ്രായേൽ- ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പലസ്തീൻക്കാർ ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ. ഈ വാക്ക് ഹമാസ് പോലുള്ള ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. യുവജനോത്സവത്തെ കലാപവുമായോ യുദ്ധവുമായോ ബന്ധപ്പെടുത്തരുത്. രാഷ്‌ട്രീയത്തിന് സ്ഥാനമില്ലാത്ത വേദിയാണ് കലോത്സവം.

ഇസ്രയേൽ-ഹമാസ് യുദ്ധമല്ല ഇവിടെ ചർച്ചയാകേണ്ടതും സർഗാത്മകമായി പ്രകടിപ്പിക്കേണ്ടതും. ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന് ലോഗോയ്‌ക്കൊപ്പം ചേർത്തിരിക്കുന്നത് ഒരു സാംസ്‌കാരികോത്സവത്തിന് ഒട്ടും ചേർന്നതല്ല. വിദ്യാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ സാഹോദര്യം ഇതിലൂടെ നഷ്ടമാകും. രാജ്യത്തിന്റെ നന്മയും അഖണ്ഡതയും നഷ്ടമാകും. ഇരുരാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധമാണ് വച്ച് പുലർത്തുന്നത്. ഈ സാഹചര്യത്തിൽ ഒരു രാജ്യത്തിന് പകരം മറ്റൊരു രാജ്യത്തെ കലോത്സവത്തിൽ തിരഞ്ഞെടുക്കുന്നത് നല്ലതല്ല. അതുകൊണ്ട് മാർച്ച് 7 മുതൽ 11 വരെ നടക്കുന്ന കലോത്സവത്തിൽ നിന്ന് ഈ പേരും ലോഗോയും ഉപയോഗിക്കുന്നത് വിലക്കണം.” – ഹർജിയിൽ പറയുന്നു.

 

 

Tags: kerala universityYouthfestivalinfidatha
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies