പാലസ്തീൻ അനുകൂല ലോഗോ പതിച്ച ബാറ്റുമായി ക്രീസിലെത്തിയ ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് തിരിച്ചടി. ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു സംഭവം. ബാറ്റിംഗിനിടെ താരത്തിന്റെ ബാറ്റിന് പൊട്ടൽ സംഭവിച്ചു. ഇതിനിടെ മാറ്റ് റെൻഷാ വേറൊരു ബാറ്റുമായി കളത്തിലെത്തി.
ഇതിലാണ് ഐസിസി നിരോധിച്ച ലോഗോ പതിച്ചിരുന്നത്. ഒലിവ് ഇലയുമായി പോകുന്ന പ്രാവിന്റെ ചിത്രമാണ് ബാറ്റിലുണ്ടായിരുന്നതാണ്. ഇതാണ് വീണ്ടും ഇന്നിംഗസ് ആരംഭിക്കുന്നതിന് മുൻപ് ഇടം കൈയൻ ബാറ്റർക്ക് കീറി മാറ്റേണ്ടിവന്നത്.
പാകിസ്താനെതിരെയുള്ള ടെസ്റ്റിനിടെ കളത്തിൽ വച്ച് പാലസ്തീന് പിന്തുണ പ്രഖ്യാപിക്കാനുള്ള ഖവാജയുടെ നീക്കം ഐസിസി തടഞ്ഞിരുന്നു. താരത്തിന്റ ആവശ്യം തള്ളിക്കളഞ്ഞ ഐസിസി ഷൂസിൽ പതിച്ചിരുന്ന ലോഗോ മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കറുത്ത് ആം ബാൻഡ് ധരിക്കാനും താരത്തെ അനുവദിച്ചില്ല. രാഷ്ട്രീയ പ്രതിഷേധങ്ങൾ കളത്തിന് പുറത്തു മതിയെന്ന നിലപാടാണ് ഐസിസി സ്വകരിച്ചത്.