ഐഎസ്ഐഎനെക്കാൾ ഭീകരമായ പ്രസ്ഥാനമായി എസ്എഫ്ഐ മാറി; കൊലപാതകം എന്നത് കമ്യൂണിസ്റ്റുകളുടെ രക്തത്തിൽ അലിഞ്ഞത്: അഖിൽ മാരാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎസ്ഐഎനെക്കാൾ ഭീകരമായ പ്രസ്ഥാനമായി എസ്എഫ്ഐ മാറി; കൊലപാതകം എന്നത് കമ്യൂണിസ്റ്റുകളുടെ രക്തത്തിൽ അലിഞ്ഞത്: അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 08:54 pm IST
Facebook
Twitter
WhatsAppTelegram

കമ്യൂണിസ്റ്റുകാരനായി ഒരാൾ മാറുമ്പോൾ കൊലപാതകിയാകുമെന്ന് അഖിൽ മാരാർ. കോളേജുകളിൽ മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പോലും എസ്എഫ്ഐ നൽകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. ഐഎസ്ഐഎസിനെക്കാളും ഭീകരമായ രാഷ്‌ട്രീയ പ്രസ്ഥാനമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. ക്രൂരമായ കൊലപാതകം നടത്തുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ പ്രതികരിക്കുകയായിരുന്നു അഖിൽ മാരാർ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

‘ഉത്തരേന്ത്യയിലാണ് ഇത്തരത്തിൽ ഒരു പ്രശ്നം നടന്നിരുന്നതെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ തിരക്കുകളും മാറ്റിവച്ച് അവിടേക്ക് പോയിരിക്കും. ഇവിടത്തെ സകല സാംസ്കാരിക നായകന്മാരും ഇതിനെതിരെ പ്രതികരിച്ചിരിക്കും. ഇവിടത്തെ സകല സിനിമാക്കാരും മുഖ്യമന്ത്രിയെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും സുഖിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടും. ഇന്ത്യയെ ഒട്ടാകെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിൽ നരേന്ദ്രമോദി രാജിവക്കണമെന്നും പറയും. കവിതകൾ എഴുതും സാംസ്കാരിക സമ്മേളനങ്ങൾ നടത്തും.

എസ്എഫ്ഐ പ്രവർത്തകരോട് നാണവും മാനവും ഉണ്ടോ എന്ന് മാത്രമേ എനിക്ക് ചോദിക്കാനുള്ളൂ. നിങ്ങളുടെ കൺമുന്നിൽ കാണുന്ന ഓരോ പ്രശ്നങ്ങളെയും അവ​ഗണിച്ച് വിടുന്ന നിങ്ങളുടെ രീതിയെക്കുറിച്ച് നിങ്ങൾ ഒന്ന് ചിന്തിക്കണം. ഒരു വിദ്യാർത്ഥി രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അവൻ വിദ്യാർത്ഥി അല്ലാതെയായി മാറുകയാണ്. ഒരുവൻ കമ്യൂണിസ്റ്റ് കാരനായി മാറുമ്പോൾ അവൻ കൊലപാതകിയായി മാറുന്നിടത്താണ് നമ്മൾ ചിന്തിക്കേണ്ടത്. നിങ്ങൾ എത്രയോ ക്രൂരന്മാരാണ്, ക്യാമ്പസുകളിൽ എതിർ രാഷ്‌ട്രീയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്ക് യാതൊരു മൂല്യങ്ങളോ, പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമോ നിങ്ങൾ നൽകുന്നില്ല. ഫാസിസത്തിന്റെ അങ്ങേ തലത്തിൽ നിൽക്കുന്നതല്ലേ എസ്എഫ്ഐ എന്ന് ചിന്തിച്ചു നോക്കൂ.

ഐഎസ്ഐഎസിനെക്കാളും ഭീകരമായ രാഷ്‌ട്രീയ പ്രസ്ഥാനമായി എസ്എഫ്ഐ മാറിയിരിക്കുകയാണ്. പല രാഷ്‌ട്രീയ കൊലപാതകങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. പക്ഷെ, ക്രൂരമായ കൊലപാതകം നടത്തുന്ന പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഇന്ത്യയിലെ മറ്റൊരു പ്രസ്ഥാനവും ഇത്തരത്തിലെ രാഷ്‌ട്രീയ കൊലപാതകം നടത്തിയിട്ടില്ല. കൊലപാതകം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ്.’- അഖിൽ മാരാർ പറഞ്ഞു.

Tags: AKHIL MARARSiddharth
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies