കാസർകോട്: മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട. സ്പോർട്സ് ടർഫിൽ വിതരണം ചെയ്യാൻ എത്തിച്ച 40 ഗ്രാം മെത്താഫിറ്റമിൻ എക്സൈസ് പിടികൂടി. ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ലഹരി വസ്തുക്കൾ വില്പന നടത്താനെത്തിയ മധ്യവയസ്കനെ കോഴിക്കോട് കൊണ്ടോട്ടിയിൽ നിന്നും പോലീസ് പിടികൂടി. ഐക്കരപ്പടി പതിനൊന്നാം മൈലില്‍ വച്ച് കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി സൗദ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (49) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 70 മില്ലിഗ്രാം എം.ഡി.എം.എ, 800 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.