ഹൈദരാബാദിന്റെ നട്ടെല്ലൂരി കൊൽക്കത്ത; ശ്രേയസിനും സംഘത്തിനും മുന്നിലുള്ളത് കുഞ്ഞൻ വിജയലക്ഷ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹൈദരാബാദിന്റെ നട്ടെല്ലൂരി കൊൽക്കത്ത; ശ്രേയസിനും സംഘത്തിനും മുന്നിലുള്ളത് കുഞ്ഞൻ വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 09:39 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിലെ ആദ്യ ഫെനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കുഞ്ഞൻ സ്‌കോറിൽ വരിഞ്ഞുമുറുക്കി കൊൽക്കത്ത. ആരാധകർ റൺമല പ്രതീക്ഷിച്ച മത്സരത്തിൽ ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത് മിച്ചൽ സ്റ്റാർക്കാണ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ഹൈദരാബാദ് നേടിയത്. 55 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് എസ്ആർഎച്ചിന്റെ ടോപ് സ്‌കോറർ.

തകർച്ചയോടെയാണ് ഹൈദരാബാദ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ(0) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ഹൈദരാബാദിന് പ്രഹരം നൽകി. താരത്തെ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. പിന്നാലെ തുടർച്ചയായി അഭിഷേക് ശർമ്മയുടെയും(3) നിതീഷ് കുമാർ റെഡിയുടെയും(9), ഷഹ്ബാസ് അഹമ്മദിന്റെയും(0) വിക്കറ്റ് വീണതോടെ ഹൈദരാബാദ് വിയർത്തു. ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠി -ഹെന്റിച്ച് ക്ലാസൻ സഖ്യമാണ് ഹൈദരാബാദിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ക്ലാസനെ(32) പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അബ്ദുൾ സമദിനെ കൂട്ടുപിടിച്ച് രാഹുൽ റൺമലയുയർത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 16 റൺസെടുത്ത സമദിനെ ഹർഷിത് റാണ നായകൻ ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു. 13-ാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഇന്നിംഗിസിലെ പോരാളിയായ രാഹുലിനെയും ഹൈദരാബാദിന് നഷ്ടമായി. ഗുർബ്ബാസ് നൽകിയ പന്തിൽ ആന്ദ്രെ റസ്സൽ താരത്തെ റണ്ണൗട്ടാക്കുകയായിരുന്നു. സൺവീർ സിംഗ് (0), ഭുവനേശ്വർ കുമാർ(0), എന്നിവർക്കും ഹൈദരാബാദ് നിരയിൽ തിളങ്ങാനായില്ല. നായകൻ പാറ്റ് കമ്മിൻസിന്റെ (30) പ്രകടനമാണ് ഹൈദരാബാദിനെ 150 റൺസ് കടത്താൻ സഹായിച്ചത്.

കൊൽക്കത്തയ്‌ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുമായും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തിയും തിളങ്ങി. വൈഭവ് അറോറ, ഹർഷിത് റാണ, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്‌ത്തി. ഇന്ന് ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ഒരു അവസരം കൂടിയുണ്ട്.

Tags: kolkata Knight RidersMitchell Starcsun risers hydrabadrahul tripati
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies