എറണാകുളം: കത്രിക്കക്കടവിൽ ഹോംസ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ യുവാക്കൽ പിടിയിൽ. ശ്രീകാര്യം സ്വദേശി സജിമോൻ, മലപ്പുറം സ്വദേശി ഷിജിൽ, പാലക്കാട് സ്വദേശി നിഷാദ്, പൊന്നാനി സ്വദേശി ഫൈസൽ ഹമീദ്, കണ്ണൂർ സ്വദേശി നൗഫൽ ഖാൻ, പത്തനംതിട്ട സ്വദേശി വിനീത്, പത്തനാപുരം സ്വദേശി വിനു എന്നിവരാണ് പിടിയിലായത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ സമൂഹമാദ്ധ്യമങ്ങൾ വഴിയോ അല്ലാതെയോ പരിചയപ്പെട്ട് ജോലി വാഗ്ദാനം നൽകിയാണ് ഇവർ പെൺകുട്ടികളെ കേരളത്തിലെത്തിച്ച് പെൺവാണിഭം നടത്തിയിരുന്നത്. എറണാകുളത്തെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾ പെൺവാണിഭം നടത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.















