തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഫെബ്രുവരി മാസത്തെ ശമ്പളവും ബഹു ഭൂരിഭാഗം പെൻഷൻകാരുടെ പെൻഷനും തടഞ്ഞ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) പ്രതിഷേധിക്കും. തിങ്കളാഴ്ച (മാർച്ച് 04) ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധിക്കുന്നത്. 4122 കോടി കേന്ദ്ര സഹായം ലഭിച്ചിട്ടും ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്നത് നീതീകരിക്കാൻ കഴിയില്ല. ജീവനക്കാരുടെ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തിച്ചതായി കാണിക്കുകയും പിൻവലിക്കുന്നതിനും ബാങ്കിലേക്ക് മാറ്റുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്തതിലൂടെ ജീവനക്കാരെയും അധ്യാപകരെയും സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റിടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലുമായിരിക്കും പ്രധിഷേധം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ് കെ ജയകുമാർ
പ്രസിഡണ്ട്
പി എസ് ഗോപകുമാർ
ജനറൽ സെക്രട്ടറി
ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (ഫെറ്റോ)















