തായ്പേയ്: ചൈനയക്ക് കടുത്ത താക്കീതുമായി തായ്വാൻ. തായ്വാന്റെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് താക്കീത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ മാദ്ധ്യമത്തിന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വു അഭിമുഖം നൽകിയിരുനു ഇതിന് ശേഷമാണ് ചൈനയുടെ തിട്ടൂരം. എന്നാൽ തായ്വാൻ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.
Neither #India nor #Taiwan is part of the #PRC & we’re not its puppets. We’re both democracies with free & vibrant presses that can’t be dictated to. #Beijing should worry about its own econ slump, not bullying its neighbors. JW https://t.co/qYRZiYClUE
— 外交部 Ministry of Foreign Affairs, ROC (Taiwan) 🇹🇼 (@MOFA_Taiwan) March 2, 2024
2024 ഫെബ്രുവരി 29-ന് ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വുവിന്റെ അഭിമുഖം നൽകിയെന്നും ഇത് ‘തായ്‌വാന് സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വേദിയൊരുക്കിയെന്നുമാണ് ചൈനയുടെ വാദം. വൺ ചൈന ആശയത്തെ ഇത് ലംഘിക്കുന്നുവെന്നും ഇത് അസ്വീകാര്യമാണെന്നും ചൈന പറഞ്ഞു.
എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് തായ്വാൻ പ്രതികരിച്ചത്. ഇന്ത്യയോ തായ്‌വാനോ ചൈനയുടെ ഭാഗമല്ലെന്നായിരുന്നു ജോസഫ് വു പറഞ്ഞത്. ഇന്ത്യയും തായ്വാനും ജനാധിപത്യ രാജ്യങ്ങളാണെന്നും ചൈനയുടെ ഭാഗമല്ലെന്നും വു വ്യക്തമാക്കി. ഇരുരാജ്യങ്ങളും ചൈനയുടെ കളിപ്പാവകളല്ലെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ചൈനയോട് ആശങ്കപ്പെടാൻ ആവശ്യപ്പെട്ട തായ്‌വാൻ അയൽക്കാരെ ഭീഷണിപ്പെടുത്തരുതെന്നും പറഞ്ഞു.