ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ‘എഞ്ചിനീയറിംഗ് അത്ഭുതം’ എന്നാണ് 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ അദ്ദേഹം വിശേഷിപ്പിച്ചത്.
View this post on Instagram
ഇതിന് പിന്നാലെ പ്രധാനമന്ത്രിയെയും ഗുജാറാത്ത് മുഖ്യമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു. ഹൃദയഹാരിയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ ക്ഷണം നൽകിയ പ്രധാനമന്ത്രിക്കും ആതിഥ്യമരുളിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അദ്ദേഹം നന്ദി പറഞ്ഞു. കൂറ്റൻ പ്രതിമയ്‌ക്ക് മുന്നിൽ നിന്നുള്ള വീഡിയോയും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മനം മയക്കുന്ന വീഡിയോ ഒരു മണിക്കൂറിനിടെ കണ്ടത് ഒരു മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
Mr. @BillGates visited #EktaNagar, where he was captivated by the awe-inspiring Statue of Unity.
Towering over the landscape, this iconic monument, symbolizing India’s unity and strength, left a lasting impression on him. @MukeshPuri26 @udit_ias @MLAJagdish pic.twitter.com/D3kGTAwMEQ
— Statue Of Unity (@souindia) March 1, 2024
ബിൽ ഗേറ്റിസിന്റെ വീഡിയോയ്‌ക്ക് പ്രധാനമന്ത്രി മറുപടിയും നൽകി. നവ്യാനുഭവം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ തനതായ രീതിയിൽ ചായ ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചും ബിൽ ഗേറ്റ്സ് ഇന്റർനെറ്റിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ എവിടെ തിരിഞ്ഞാലും അവിടെ പുതുമ എന്നാണ് അദ്ദേഹം പറഞ്ഞത്. നാഗ്പൂരിൽ നിന്നുള്ള മനോഹര കാഴ്ചയായിരുന്നു അദ്ദേഹം പങ്കുവച്ചത്.